തിലക് പാർക്ക് നവീകരിച്ച് സംരക്ഷിക്കുക - KS & AC കരിങ്കൽക്കുഴി

 


കരിങ്കൽക്കുഴി : പഴശ്ശി പ്രോജക്ടിൻ്റെ ഭാഗമായി കരിങ്കൽക്കുഴിയിൽ സ്ഥിതി ചെയ്യുന്ന സോഷ്യൽ ഫോറസ്ട്രി തിലക് പാർക്ക് സംരക്ഷിക്കണമെന്ന് കെ.എസ് & എ.സി വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പാർക്ക് നവീകരിക്കുകയും പൊതുജനങ്ങൾക്കും കുട്ടികൾക്കും വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു പൊതു ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡൻ്റ് വി.വി ശ്രീനിവാസൻ അധ്യക്ഷനായി. സെക്രട്ടറി അരുൺകുമാർ പി.എം റിപ്പോർട്ട് അവതരിപ്പിച്ചു. രമേശൻ നണിയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി.കൃഷ്ണൻ, കെ.വി ശശീന്ദ്രൻ, പി.രവീന്ദ്രൻ, എ.ഭാസ്കരൻ, ഭാസ്കരൻ.പി നണിയൂർ,ഷൈനി പി.വി , രമ്യ.ഇ, ലിമിഷ പ്രസാദ്, രജിത്ത് എ.വി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി വിജേഷ് നണിയൂർ (പ്രസിഡൻ്റ്) എ.ഭാസ്കരൻ, ടി.വി ഗിരിജ (വൈസ് പ്രസിഡൻ്റ്) എ.വി രജിത്ത് (സെക്രട്ടരി ) അനഘ ജനാർദ്ദനൻ, സുമേഷ് .വി (ജോ.സെക്ര.) സി.ഗോപിനാഥ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കരിങ്കൽക്കുഴി വനിതാവേദി ഭാരവാഹികളായി ഷൈനി പി.വി (പ്രസിഡൻ്റ്) സുധ നാരായണൻ, പ്രസന്ന ശശീന്ദ്രൻ (വൈസ് പ്രസി.)

രമ്യ .ഇ (സെക്രട്ടരി ) ജ്യോതി.സി, സിൻഷ (ജോ. സെക്രട്ടറി) അനുശ്രീ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



Previous Post Next Post