നാറാത്ത് :- നാറാത്ത് പഞ്ചായത്തിൽ ജലാശയത്തിലേക്ക് മലിനജലമൊഴുക്കിയ വിവിധ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി. കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടതിന് സ്റ്റെപ് റോഡിലെ സിൻസിയർ വുഡ് പ്രോഡക്ടസ് എന്ന സ്ഥാപനത്തിന് 25000 രൂപയും ക്യാന്റീനിൽ നിന്നും പെൺകുട്ടികളുടെ ഹോസ്റ്റലിലെ അടുക്കളയിൽ നിന്നും മലിനജലം സമീപത്തെ ജലാശയത്തിലേക്ക് ഒഴുക്കി വിട്ടതിനു കൊയിലി നഴ്സിംഗ് കോളേജിന് 15000 രൂപയും മലിനജലം ജലാശയത്തിലേക്ക് ഒഴുക്കിയതിനു കാട്ടാമ്പള്ളി പെർഫെക്റ്റ് ബോർഡ്സ് എന്ന സ്ഥാപനത്തിന് 10000 രൂപയും പിഴ ചുമത്തി.
തുടർ നടപടികൾക്ക് പഞ്ചായത്തിന് നിർദേശം നൽകി. കൂടാതെ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടതിനും കത്തിച്ചതിനും മലിന ജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനും നിടുവാട്ട് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിനും 10000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി, സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനുഷ്‌മ.പി എന്നിവർ പങ്കെടുത്തു.