കേരളത്തിൽ തീവണ്ടികളുടെ വേഗം കൂട്ടാനുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽ


ചെന്നൈ :- കേരളത്തിൽ തീവണ്ടികളുടെ വേഗം കൂട്ടാനുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽ അവകാശപ്പെട്ടു. കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് അനുവദിച്ച പദ്ധതികൾ വിശദീകരിക്കാനായി വിളിച്ചുചേർത്ത മാധ്യമ സമ്മേളനത്തിലാണ് ജനറൽ മാനേജർ ആർ.എൻ സിങ് ഇക്കാര്യമറിയിച്ചത്.

തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്ക് മണിക്കൂറിൽ 100-ൽനിന്ന് 110 കിലോമീറ്ററായും എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കായംകുളത്തേക്ക് 80-ൽ നിന്ന് 100 കിലോമീറ്ററായും വേഗം വർധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബോർഡിന്റെ അനുമതി ലഭിച്ചാൽ മാർച്ച് അവസാനത്തോടെ വേഗം കൂട്ടാനാകുമെന്ന് ആർ.എൻ സിങ് അറിയിച്ചു. എറണാകുളം-കോട്ടയം-കായംകുളം റൂട്ടിൽ ഏപ്രിൽ അവസാനത്തോടെ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 90-ൽനിന്ന് 100 കിലോമീറ്ററായി വർധിപ്പിക്കും. ഈ വർഷം മേയോടെ എറണാകുളത്തിനും ഷൊർണുരിനുമിടയിൽ വേഗം മണി ക്കൂറിൽ 80-ൽനിന്ന് 85 കിലോമീറ്ററായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേഗം മണിക്കൂറിൽ 130 കിലോമീറ്ററായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിൻ്റെ സഹകരണവും ആവശ്യമാണ്. വളവുകൾ നികത്താനായി സ്ഥലമേറ്റെടുത്തുനൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും ആർ.പി സിങ് പറഞ്ഞു.

Previous Post Next Post