പത്മശ്രീ നേടിയ ആദ്യ ഇന്ത്യൻ ഷെഫ് ഇമിത്യാസ് ഖുറേഷി അന്തരിച്ചു


ദില്ലി :- പത്മശ്രീ നേടിയ ആദ്യ ഇന്ത്യന്‍ ഷെഫായ ഇമിത്യാസ് ഖുറേഷി അന്തരിച്ചു. 93 വയസ്സായിരുന്നു. ഐടിസി ഹോട്ടലിലെ പ്രശസ്ത മാസ്റ്റര്‍ ഷെഫായ ഷെഫ് ഖുറേഷി, ബുഖാറയുടെ പാചക ബ്രാന്‍ഡിലൂടെയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്.

1931-ല്‍ ലഖ്നൗവിലെ പാചക കുടുംബത്തിലാണ് ജനനം. 1979ലാണ് ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടലില്‍ ചേര്‍ന്നത്. 2016 ലാണ് പത്മശ്രീ നല്‍കി രാജ്യം ഖുറേഷിയെ ആദരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ആതിഥേയത്വം വഹിച്ച നിരവധി ഔദ്യോഗികവിരുന്നുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Previous Post Next Post