കണ്ണൂർ :- മയക്കുമരുന്ന് കേസിലെ പ്രതി ഹർഷാദിന് സെൻട്രൽ ജയിലിൽ നിന്ന് ജയിൽചാടാൻ ബൈക്കെത്തിച്ച ബന്ധു കോടതിയിൽ കീഴടങ്ങി. കൊയ്യോട് സ്വദേശി സി.കെ റിസ്വാൻ (30) ആണ് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ കീഴടങ്ങിയത്. ജയിൽ ചാടാൻ ഗൂഢാലോചനക്കുറ്റം ചുമത്തി റിസ്വാനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
റിസ്വാൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്നാണ് കീഴടങ്ങിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജനുവരി 14 ന് രാവിലെ 7.45 നാണ് കോയ്യോട് സ്വദേശി ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ.നിന്ന് തടവ്‌ചാടിയത്. മയക്കുമരുന്ന് കേസിൽ വടകര കോടതി 10 വർഷം ശിക്ഷിച്ച് തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ.
പത്രക്കെട്ട് എടുക്കാൻ ജയിൽ ഗേറ്റിനടുത്ത് വരികയും റോഡിൽ 3 കാത്തു നിന്ന സുഹൃത്തിൻ്റെ ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബെംഗളൂരുവിലെത്തി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എന്നാൽ പ്രതി രക്ഷപ്പെട്ട - ബൈക്ക് അവിടെനിന്ന് കണ്ട - ത്തിയിരുന്നു. കണ്ണൂർ എ.സി.പി. 0 കെ.വി.വേണുഗോപാൽ, ടൗൺ 5 പോലീസ് ഇൻസ്പെക്ടർ കെ.സി. . സുഭാഷ് ബാബു എന്നിവരുടെ - നേതൃത്വത്തിൽ അന്വേഷണം ഊർ ജിതമാക്കി.