കണ്ണൂർ ബീച്ച് റൺ നാളെ പയ്യാമ്പലത്ത്


കണ്ണൂർ :- നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് കണ്ണൂർ ബീച്ച് റൺ ഞായറാഴ്ച രാവിലെ അഞ്ചിന് പയ്യാമ്പലത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പയ്യാമ്പലം പാർക്കിൽനിന്ന് തുടങ്ങി ഇവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്. കായിക ഭൂപടത്തിൽ കണ്ണൂരിനെ കേരളത്തിൻ്റെ മിനി മാരത്തൺ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.

 21 കിലോമീറ്റർ വിഭാഗത്തിൽ 60,000 രൂപയും 10 കിലോമീറ്റർ വിഭാഗത്തിൽ 30,000 രൂപയും വെറ്ററൻസ് 10 കിലോമീറ്റർ വിഭാഗത്തിൽ 20,000 രൂപയും ഹെൽത്ത് വിഭാഗം മൂന്ന് കിലോമീറ്റർ വിഭാഗത്തിൽ 5000 രൂപയുമാണ് ഒന്നാം സമ്മാനത്തുക. ഇതിനോടനുബന്ധിച്ച് ഡി.ടി.പി.സി പാർക്കിൽ സമീർ സചിദേവ് സൂംബാ മാജിക് ഗ്രൂപ്പ് ഡെൽഹി നയിക്കുന്ന സൂംബാ ഡാൻസുമുണ്ടാകും. അഫ്ഗാനിസ്ഥാൻ, കെനിയ, എത്യോപിയ, പഞ്ചാബ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Previous Post Next Post