കുറ്റ്യാട്ടൂർ :- പഴശ്ശി ഞാലിവട്ടംവയൽ സോപാനം വായനശാല & ഗ്രന്ഥാലയത്തിന്റെ കെട്ടിടോദ്ഘാടനവും ഇരുപത്തിനാലാം വാർഷികാഘോഷവും കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി ജോയിന്റ് കൺവീനർ എ.പ്രഭാകരൻ മാസ്റ്റർ എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു. സോപാനം പ്രസിഡണ്ട് ടി.ബൈജു സ്വാഗതവും ജോയിന്റ് സെക്രട്ടറി സുഷാന്ത് കെ.എം നന്ദിയും പറഞ്ഞു.
തുടർന്ന് നൃത്തനൃത്യങ്ങളും , തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ 'ഇടം' നാടകവും അരങ്ങേറി.