കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സംഗമം നടത്തി


ചേലേരി :- കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (KKMA ) കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സംഗമം നൂഞ്ഞേരിയിൽ വെച്ചു നടന്നു. എ.വി മുസ്തഫ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഖാലിദ് സാഹിബ് ആശംസയർപ്പിച്ച് സംസാരിച്ചു. വി.വി അബ്ദുൾ സലാം സാഹിബ് ചർച്ചയിൽ. പങ്കെടുത്തു. ഹസ്സൻ കുഞ്ഞി സാഹിബ് നന്ദി പറഞ്ഞു.

മാർച്ച്‌ 17 ഞായറാഴ്ച ജില്ലാ കമ്മിറ്റിയുടെ കിഴിൽ കണ്ണൂർ നോളേജ് സെന്ററിൽ വെച്ചു ഷമീമ ടീച്ചറുടെ ഉൽബോധന ക്ലാസും, നോബ് തുറയും സംഘടിക്കുവാൻ കൺവിനാരായി ഇസ്ഹാഖ്, ഹസ്സൻ കുന്നി, സത്താർ കെ. എന്നിവരെ ചുമതലപ്പെടുത്തി. ചെറിയ പെരുന്നാൾ പിറ്റേന്ന് ഒരു ദിവസത്തെ ബോട്ട് പിക്നിക്ക് സംഘടിപ്പിക്കാൻ യൂസഫ് നൂഞ്ഞേരി സാഹിബ് പി. റഫിക്ക് സഹിബ് എന്നിവരെ ചുമതലപ്പെടുത്തി. ഹജ്ജ് പെരുന്നാളിന്ശേഷം ജില്ലയിൽ നിന്ന്ഉംറ സംഘത്തെ അയക്കാൻ തീരുമാനിച്ചു. യൂസഫ് നൂഞ്ഞേരി സാഹിബിന് ദൗത്യം ഏല്പിച്ചു. ഡയറി ഫോമ്, ഫുഡ്‌ പ്രോകർഷിം എന്നി സംരംഭങ്ങൾ ആരംഭിക്കുവാനുള്ള ചർച്ച നടക്കുകയും പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സലാം, മുസ്‌തഫ, ഹനിഫ ഹസ്സൻ കുന്നി, എന്നിവരെ ചുമതലപ്പെടുത്തി. മെമ്പർഷിപ്പ്  മെമ്പർഷിപ്പ്  കൂട്ടാനും യോഗത്തിൽ തീരുമാനിച്ചു.





.

Previous Post Next Post