അഴീക്കോട് :- വരാന്തയിലെ തുണിയിൽ കാൽ തുടച്ച് അടുക്കളയിലേക്ക് കടക്കവെ പാമ്പു കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കൽ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഭക്ഷണം പാകം ചെയ്യാൻ പുറമെ നിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് കയറുകയായിരുന്നു നസീമ. പെട്ടെന്ന് പാമ്പ് തുണിയിൽ വന്ന് കൂടിയതറിഞ്ഞില്ല. കാൽവൃത്തിയായി തുടക്കവെയാണ് പാമ്പ് കടിയേറ്റത്. ഉടൻ കണ്ണൂരിൽ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
ഉമ്മ : ആത്തിക്ക.
ഭർത്താവ് : ഫക്രുദ്ദീൻ
മക്കൾ : ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ്).
മരുമക്കൾ : അൻഷിന, നസ്മി