കണ്ണൂർ :- മയ്യിൽ, ഏര്യം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി നിർത്തലാക്കിയതിൽ പ്രതിഷേധം. രാവിലെ 6.15നു കണ്ണൂരിൽ നിന്നു മയ്യിലിലേക്കും തിരിച്ചുമുള്ള സർവീസും 10.10നു തളിപ്പറമ്പിൽ നിന്ന് ഏര്യത്തേക്കും തിരിച്ചുമുള്ള സർവീസുമാണു നിർത്തലാക്കിയത്. പ്രതിദിനം മൂവായിരത്തിലധികം രൂപയുടെ കലക്ഷനുണ്ടായിരുന്ന സർവീസുകളാണ് ഇവയെന്നും നാട്ടുകാർ പറയുന്നു.
സർവീസ് നിർത്തലാക്കിയത് സ്വകാര്യ ബസുകൾക്കു ലാഭമുണ്ടാക്കാനാണെന്നു ഉടൻ പുനരാരംഭിക്കണമെന്നും ചൂണ്ടിക്കാട്ടി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് അംഗം ജംഷീർ ആലക്കാട് മന്ത്രി കെ.ബി ഗണേഷ്കുമാറിനും എം.വിജിൻ എംഎൽഎയ്ക്കും കഴിഞ്ഞയാഴ്‌ച പരാതി നൽകിയിരുന്നു.