ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ പച്ചക്കറിയുടെ വിഹിതം കുറയുന്നു ; മുട്ട, മത്സ്യം, ഇറച്ചി എന്നിവയ്ക്ക് മുൻഗണന


ന്യൂഡൽഹി :- ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ പച്ചക്കറിയുടെ വിഹിതം കുറയുകയും മുട്ട, മത്സ്യം, ഇറച്ചി എന്നിവ കൂടിവരുകയും ചെയ്യുന്നു. സസ്യേതര ആഹാരം മാത്രമല്ല, ഉപഭോഗച്ചെലവിൽ സംസ്കരിച്ച ഭക്ഷണം, ശീതള പാനീയങ്ങൾ, ലഹരിവസ്തുക്കൾ എന്നിവയും വർധിക്കുകയാണ്. കുടുംബങ്ങളുടെ ഉപഭോഗച്ചെലവിനെക്കുറിച്ച് ദേശീയ സാംപിൾ സർവേ ഓഫീസ് 1999-2000 മുതൽ 2022-23 വരെ അഞ്ചുഘട്ടങ്ങളിലായി നടത്തിയ പഠനത്തിലാണിതുള്ളത്. 1999-2000 കുഗ്രാമീണ ടുംബങ്ങളുടെ ആകെ ചെലവിൽ 6.17 ശതമാനമായിരുന്നു പച്ചക്കറിയെങ്കിൽ 2022-23ൽ അത് 5.38 ശതമാനമായി. നഗരത്തിലാവട്ടെ, ഇതേ കാലയളവിൽ 5.13 ശതമാനത്തിൽ നിന്ന് 3.8 ശതമാനമായും കുറഞ്ഞു.

അതേസമയം മുട്ട മത്സ്യം, ഇറച്ചി എന്നിവ ഗ്രാമീണമേഖലയിൽ 3.32 ശതമാനത്തിൽ നിന്ന് 4.91 ശതമാനമായും നഗരത്തിൽ 3.13 ശതമാനത്തിൽ നിന്ന് 3.57 ശതമാനമായും കൂടി. ഗ്രാമ, നഗര മേഖലകളെ തരംതിരിച്ചാണ് പഠനമെങ്കിലും ഉപഭോഗപ്രവണതകൾ രണ്ടു മേഖലകളിലും ഏകദേശം ഒരു പോലെയാണ്. ആകെ ഉപഭോഗത്തിൽ പച്ചക്കറിക്കു മാത്രമല്ല, ധാന്യം, പയർവർഗങ്ങൾ, പഞ്ചസാര, ഉപ്പ്, പാചക എണ്ണ എന്നിവയ്ക്കുവേണ്ടി ചെലവാക്കുന്നതും കുറഞ്ഞുവരുകയാണ്. ആശുപത്രി ചികിത്സച്ചെലവുകളും വർധിച്ചു.

Previous Post Next Post