പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ ഇന്ന് രാവിലെ റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന കാലിന് മുറിവേറ്റ മയിലിനെ നാട്ടുകാർ രക്ഷപ്പെടുത്തി. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ആൾക്കാരെത്തി മയിലിനെ കൊണ്ടുപോയി. പള്ളിപ്പറമ്പ് വാർഡ് മെമ്പർ മുഹമ്മദ് അഷറഫും സ്ഥലത്ത് എത്തിയിരുന്നു.
മൂസ പള്ളിപ്പറമ്പിന്റെ വീടിനു സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന മയിലിന്റെ കാലിലെ മുറിവ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
മൂസ പറമ്പിൽ, ഇ.കെ അബ്ദുൽ ജലീൽ, തമർ ബസ് ജീവനക്കാരൻ ബഷീർ പള്ളിയത്ത് തുടങ്ങിയവർ ചേർന്ന് മയിലിനെ രക്ഷപ്പെടുത്തി. തുടർന്ന് പള്ളിപ്പറമ്പ് വാർഡ് മെമ്പറെയും ഫോറസ്ററ് ഡിപ്പാർട്മെന്റിനെയും വിവരം അറിയിച്ചു. തളിപ്പറമ്പ് റെയിഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം മാർക്ക് വന്യ ജീവി പ്രവർത്തകരായ റിയാസ് മാങ്ങാട്, റഷീദ് നണിച്ചേരി എന്നിവർ സ്ഥലത്തെത്തി വിദഗ്ധ ചികിത്സക്കായി മയിലിനെ കണ്ണൂർ ജില്ലാ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാല് വയസ്സിലധികം പ്രായമുള്ള പെൺ മയിലാണ് ഇത്.