ബസ് സർവീസിനിടെ മൊബൈൽ ഉപയോഗം ; കുറ്റ്യാട്ടൂർ സ്വദേശിയായ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു



കണ്ണൂർ :- മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 4.40 ന് കണ്ണൂർ ആസ്പത്രിയിൽനിന്ന് കുറ്റ്യാട്ടൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിലെ കുറ്റ്യാട്ടൂർ സ്വദേശിയായ ഡ്രൈവർ നിതീഷിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഒരുമാസത്തേക്ക് ഇയാളുടെ ലൈസൻസ് സസ്പെൻഡ്ചെയ്തതായി എൻഫോഴ്സസ്മെന്റ് ആർ.ടി.ഒ സി.യു മുജീബ് അറിയിച്ചു.

തിരക്കേറിയ സമയത്ത് കോടതിക്ക് മുന്നിലുള്ള റോഡിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആർ.ടി.ഒ എൻഫോഴ്സസ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജു ഫ്രാൻസിസാണ് കേസ് അന്വേഷിച്ചത്.

Previous Post Next Post