വേങ്ങാട് :- ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി വേങ്ങാട് നടക്കും. ഇ.കെ നായനാർ സ്‌മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണു സമ്മേളനം. ഇന്നു രാവിലെ 10ന് കണ്ണൂർ സർവകലാശാല അസി.പ്രഫസർ ഡോ.മാളവിക ബിന്നി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പരിഷത്ത് സംസ്‌ഥാന ഭാരവാഹികൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ ജില്ലയിലെ 14 മേഖലകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടെ 300 പേർ സമ്മേളനത്തിൽ പങ്കെടുക്കും.