Home ശബരിമല നട നാളെ അടയ്ക്കും Kolachery Varthakal -February 17, 2024 പത്തനംതിട്ട :- കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും. സഹസ്രകലശാഭിഷേകത്തോടെയാണു നാളെ രാത്രി 10ന് നട അടയ്ക്കുക. ഇന്നലെ ആയിരങ്ങൾ കളഭാഭിഷക്തനായ അയ്യപ്പസ്വാമിയെ കണ്ടുതൊഴുതു. ഉച്ചപൂജയുടെ സ്‌നാനകാലത്താണ് കളഭാഭിഷേകം നടന്നത്.