കൊട്ടിയൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി


കണ്ണൂർ :- കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുളളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ അടച്ചു. സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം നൽകി. 

Previous Post Next Post