പാമ്പുരുത്തി പള്ളി ഉറൂസിന് തുടക്കമായി




പാമ്പുരുത്തി :- ചരിത്ര പ്രസിദ്ധമായ  പാമ്പുരുത്തി പള്ളി ഉറൂസിന് തുടക്കമായി.  ജുമുഅഃ നിസ്കാരാനന്തരം ജലാലുദ്ദീൻ തങ്ങൾ വളപട്ടണം പതാക ഉയർത്തി. രാത്രി നടന്ന ഉദ്ഘാടന സമ്മേളനം സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എ.കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് എം അബ്ദുൽ അസീസ് അധ്യത വഹിച്ചു. എം.എം അമീർ പ്രാർത്ഥന നടത്തി. അബൂബക്കർ സിദ്ദീഖ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി ദാരിമി, എം മമ്മു മാസ്റ്റർ, ശിഹാബുദ്ദീൻ ദാരിമി, സി.കെ അബ്ദുൽ റസാഖ്, എം ആദം, കെ.പി മുഹമ്മദലി മൗലവി, എൻ.പി റിയാസ് എന്നിവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി എം  അനീസ് മാസ്റ്റർ സ്വാഗതവും റഫീഖ് വിപി നന്ദിയും പറഞ്ഞു.

നാളെ (ശനി) രാത്രി 8 മണിക്ക് ജില്ലാ തല മാഷപ്പ് മത്സരവും തുടർന്ന് മാണിയൂർ ഇശൽ സംഘം അവതരിപ്പിക്കുന്ന താജ്ദാരേ മദീന ബുർദ മജ്‌ലിസ് അരങ്ങേറും. ഞായറാഴ്ച ഉച്ചയ്ക്ക് മൗലിദ് പാരായണവും അന്നദാനവും രാത്രി സലീം വാഫി അമ്പലക്കണ്ടിയുടെ പ്രഭാഷണവും നടക്കും. ഹാഫിസ് അബ്ദുൽ ഖാദർ ഫൈസി പട്ടാമ്പി ദുആ മജ്‌ലിസിന് നേതൃത്വ നൽകും.

Previous Post Next Post