കണ്ണൂരിൽ വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു; കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം


കണ്ണൂർ :- തലശ്ശേരിയിൽ വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സിക്കന്ദർ (45) ആണ് മരിച്ചത്. തലശേരി മാടപ്പീടികയിൽ സ്വകാര്യ വ്യക്തിക്ക് വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീട്ടിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.

Previous Post Next Post