അണ്ടല്ലൂർക്കാവിൽ ഉത്സവത്തിന് തുടക്കമായി


അണ്ടലൂർ :- അണ്ടലൂർക്കാവിൽ ഉത്സവത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ നടന്ന തേങ്ങതാക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്. പനോളി മുകുന്ദനച്ചൻ, തട്ടാലിയത്ത് ഗിരീശനച്ചൻ, വളപ്പിൽ ഭാസ്കരനച്ചൻ എന്നിവരുടെയും വലിയ കോമരത്തിന്റെയും ചെറിയ കോമരത്തിൻ്റെയും കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.

ക്ഷേത്രക്കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും പാരമ്പര്യ ഊരാളന്മാരും ചടങ്ങിൽ പങ്കെടുത്തു. ഉത്സവദിനങ്ങളിൽ ക്ഷേത്രാവശ്യത്തിനുള്ള തേങ്ങ സമീപത്തെ പറമ്പിലും വീടുകളിലും നിന്ന് ശേഖരിക്കുന്ന ചടങ്ങാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് ക്ഷേത്രം തന്ത്രി വെള്ളൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ താന്ത്രികകർമം നടക്കും. നാലിന് കലശപൂജ. രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും. തുടർന്ന് ചക്ക കൊത്തൽ, തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്കനിവേദ്യം എന്നിവ നടക്കും.

വെള്ളിയാഴ്ച രാത്രി വൈകി മേലൂർ മണലിൽനിന്ന് ഓലക്കുട ക്ഷേത്രത്തിലെത്തും. പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറുടെ എഴുന്നള്ളത്തിന്  ഉപയോഗിക്കുന്ന ഓലക്കുട ശനിയാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിക്കുന്നതോടെ തെയ്യാട്ടങ്ങൾ തുടങ്ങും.

Previous Post Next Post