ഇരിട്ടി :- കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് നാലര ലക്ഷം രൂപ കബളിപ്പിച്ചതിന് തൃശ്ശൂർ സ്വദേശികളായ പുനത്തിൽവീട്ടിൽ അജികുമാർ (44), മുരിങ്ങൂർ സ്വദേശി മുട്ടംതോട്ടിൽ ജോസഫ് (63) എന്നിവർക്കെതിരേ കോടതി നിർദേശപ്രകാരം ആറളം പോലീസ് കേസെടുത്തു.
ആറളം സ്വദേശി റെജിയുടെയും സുഹൃത്തിന്റെയും പക്കൽനിന്നാണ് പണം തട്ടിപ്പ് നടത്തിയത്. 2022 മുതൽ രണ്ട് തവണയായി പണം കൈപ്പറ്റിയ പ്രതികൾ വിസയും പണവും നൽകാതെ കബിളിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ദിവസം ഉളിക്കൽ പോലീസ് സ്റ്റേഷനിൽ ചെന്നൈ സ്വദേശിക്ക് എതിരേ വിസ തട്ടിപ്പിന് കേസ് രെജിസ്റ്റർ ചെയ്തിരുന്നു.