കൊച്ചി :- ഉയർന്ന പിഎഫ് പെൻഷൻ്റെ വിതരണം സംസ്ഥാനത്ത് ഇന്നു നടക്കും. ഇപിഎഫ് ഓർഗനൈസേഷനു കീഴിൽ കേരളത്തിലെ 6 റീജനൽ ഓഫിസുകളുടെയും 11 ജില്ലാ ഓഫിസുകളുടെയും നേതൃത്വത്തിലാണ് പെൻഷൻ പേയ്മെന്റ്റ് ഓർഡറിന്റെ (പിപിഒ) വിതരണം. സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള ഉയർന്ന പെൻഷൻ ലഭിക്കാൻ ഒട്ടേറെപ്പേർ സമർപ്പിച്ച അപേക്ഷകൾ പെൻഷൻ നിർണയത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതനുസരിച്ചു പെൻഷൻ പേയ്മെന്റ് ഓർഡർ കൈമാറും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ റീജനൽ ഓഫിസുകളിലും മലപ്പുറം, പത്തനംതിട്ട, കാസർകോട് ഒഴികെയുള്ള ജില്ലകളിലുമാണ് ഇന്നു വിതരണം.