വൈദ്യുതി സർചാർജ് മാർച്ചിലും 19 പൈസ


തിരുവനന്തപുരം :-  വൈദ്യുതി സർചാർജ് മാർച്ചിലും യൂണിറ്റിന് 19 പൈസയായി തുടരും. സർ ചാർജ് വർധിപ്പിക്കണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം മാർച്ച് 5ന് റഗുലേറ്ററി കമ്മിഷൻ ഹിയറിങ്ങിൽ പരിഗണിക്കും.

നിലവിലുള്ള 19 പൈസയിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. സ്വന്തം നിലയിൽ 10 പൈസയിൽ കൂടുതൽ പിരിക്കരുതെന്ന കമ്മിഷന്റെ വിലക്ക് നീക്കണമെന്നും 9 പൈസയെന്നത് വർധിപ്പിക്കണമെന്നുമാണ് ബോർഡിന്റെ ആവശ്യം.

Previous Post Next Post