കുറ്റ്യാട്ടൂർ :- ഐ ടി എം കോളേജ് ഓഫ് ആർട്സ് & സയൻസ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പ് കുറ്റ്യാട്ടൂർ പഞ്ചായത്ത് ഹാളിൽ 'കരുതൽ സ്പർശം' പരിപാടി നടത്തി. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റജി പി പി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഐ ടി എം കോളേജ് പ്രിൻസിപ്പൽ പ്രൊ.പി.പി മജീദ് അദ്ധ്യക്ഷത വഹിച്ചു.
കമ്പ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പ് മേധാവി രേഷ്മ തൂണോളി സ്വാഗതവും ഹീറ ചാരിറ്റബിള് ട്രസ്റ്റ് ചെയർമാൻ മുനീർ കെ.കെ മുഖ്യപ്രഭാഷണം നടത്തി. നിജിലേഷ് .സി (വൈസ് ചെയർമാൻ), യു.മുകുന്ദൻ (ക്ഷേമകാര്യ ചെയർമാൻ, യൂസഫ് പാലക്കൽ (കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ) പ്രകാശൻ.കെ (പഞ്ചായത്ത് സെക്രട്ടറി ) ബിന്ദു പി.ആർ (സ്റ്റാഫ് സെക്രട്ടറി- ഐ ടി എം കോളേജ്) തുടങ്ങിയവർ ആശംസ അറിയിച്ചു. പരിപാടിയുടെ സ്റ്റുഡൻറ് കോ ഓർഡിനേറ്റർ ആയ മുഹമ്മദ് അഫ്‌ലാപ് നന്ദി പറഞ്ഞു.