കൊളച്ചേരി :- ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ സ്മൃതിദിനാചരണവും പുഷ്പാർച്ചനയും നടത്തി.
ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ബിജു സ്വാഗതവും ദേവരാജൻ.പി നന്ദിയും പറഞ്ഞു.