കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കൊളച്ചേരിപ്പറമ്പിൽ നിർമ്മിച്ച സ്മൃതികുടീരം വാതകശ്മശാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെയും, ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഗ്രാമ പഞ്ചായത്തിൻ്റെയും 55 ലക്ഷം രൂപ ചിലവഴിച്ചാണ് വാതക ശ്മശാനം നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ജ്യോതിഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഭയൻ.ബി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള പി.കെ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എം പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ കെ.എം, എം.അബ്ദുൽ അസീസ്, കെ.അനിൽകുമാർ, പി.സുരേന്ദ്രൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ ഇ.പി, ടിന്റു സുനിൽ തുടങ്ങിയവർ സംസാരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സീമ കെ.സി സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ബാബു നന്ദിയും പറഞ്ഞു