കൊളച്ചേരി :- 13 വർഷമായി തുടർച്ചയായി നടന്നു വരുന്ന കൊളച്ചേരി പ്രീമിയർ ഫുട്ബോൾ ലീഗ് സീസൺ 13 ഏപ്രിൽ അവസാനവാരം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം കൊളച്ചേരി പഞ്ചായത്ത് സി എച്ച് മുഹമ്മദ് കോയ സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. 10 ടീമുകളായി കൊളച്ചേരി തവളപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫെട്ലൈറ്റിലാണ് മത്സരം നടക്കുക. കൂടാതെ കഴിഞ്ഞ വർഷം വരെ നടത്തി വന്ന കൊളച്ചേരി നാറാത്ത് മയ്യിൽ പഞ്ചായത്തുകൾക്കു പുറമെ ഈ വർഷം മുതൽ ചിറക്കൽ കുറ്റ്യാട്ടൂർ, വളപട്ടണം പഞ്ചായത്തുകളിൽ നിന്നുള്ള പ്ലെയേഴ്‌സിനെയും ഉൾപെടുത്താൻ യോഗം തീരുമാനിച്ചു.