അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; കണ്ണാടിപ്പറമ്പിലെ ടർഫ് ഗ്രൗണ്ട് നടത്തിപ്പുകാരന് പിഴ


നാറാത്ത് :- നാറാത്ത് പഞ്ചായത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഫുട്ബോൾ ടർഫിൽ നിന്നുള്ള പ്ലാസ്റ്റിക് അടങ്ങിയ മാലിന്യങ്ങൾ സമീപത്തെ വയലിലേക്ക് തള്ളുന്നതായി കണ്ടെത്തി.       കണ്ണാടിപ്പറമ്പ് നിടുവാട്ട് സോക്കർ സിറ്റി ടർഫിൽ നിന്നുള്ള മാലിന്യങ്ങളാണ് വയലിൽ തള്ളുന്നതായി കണ്ടത്. ടർഫ് നടത്തിപ്പുകാരന് സ്ക്വാഡ് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ നാറാത്ത് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനുഷ്‌മയും പങ്കെടുത്തു.



Previous Post Next Post