ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പഴയങ്ങാടി :- ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ് (33) ആണ് മരിച്ചത്.

ഫെബ്രുവരി 19-ന് രാത്രിയിൽ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ നാട്ടുകാർ കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് (തിങ്കളാഴ്ച്ച) പുലർച്ചക്ക് 4 മണിയോടെയായിരുന്നു അന്ത്യം.

മുട്ടത്തേ പരേതനായ കെ.പി അസൈനാർ വലിയകത്ത് മറിയം ദമ്പതികളുടെ ഏക മകനാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post