അഴീക്കോട് :- 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണ ഭാഗമായി അഴീക്കോട് മണ്ഡലത്തില്‍ വിത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അറിയിച്ചു. വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 1 വരെ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ജനമുന്നേറ്റ യാത്ര നടക്കുന്നത്. ഇതിന്റെ പ്രചാരണഭാഗമായി മണ്ഡലംതല വാഹന പ്രചരണ ജാഥ, വനിതാ സംഗമം, ലഘുലേഖ വിതരണം, യൂത്ത് മീറ്റ്, ചായമക്കാനി, പുഴഓളം, പെനാല്‍ട്ടി ഷൂട്ടൗട്ട്, മുട്ടിപ്പാട്ട്, പുഞ്ചിരി മല്‍സരം തുടങ്ങിയ കലാകായിക പരിപാടികള്‍ സംഘടിപ്പിക്കും.
വാഹന പ്രചരണ ജാഥ ഫെബ്രുവരി 12, 13 (തിങ്കള്‍, ചൊവ്വ) തിയ്യതികളില്‍ നടക്കും. 12ന് വൈകീട്ട് മൂന്നുമണിക്ക് പുതിയതെരുവില്‍ എസ്.ഡി.പിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കക്കാട് ടൗണ്‍, ചാലാട്, പൊയ്ത്തുംകടവ്, വളപട്ടണം എന്നിവിടങ്ങളിലെ പര്യടനശേഷം രാത്രി 8 മണിക്ക് പാപ്പിനിശ്ശേരിയില്‍ സമാപിക്കും.
13ന് ഉച്ചയ്ക്ക് കാട്ടാമ്പള്ളിയില്‍ നിന്നാരംഭിച്ച് കമ്പില്‍, കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളിലെ പര്യടന ശേഷം നാറാത്ത് സമാപിക്കും. ജില്ലമണ്ഡലം നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവൃത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, മണ്ഡലം വൈസ് പ്രസിഡണ്ട്റഹീം പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റിയംഗം ഫാറൂഖ് കക്കാട് തുടങ്ങിയവർ പങ്കെടുത്തു.