കണ്ണാടിപ്പറമ്പ് :- ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് എക്‌സ്‌ചൈഞ്ചിന്റെ ഭാഗമായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലേക്ക് യാത്ര തിരിക്കുന്ന ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളായ ഹസനവി തമീം കുറ്റ്യാടി, ഹസനവി ജവാദ് കാക്കയങ്ങാട് എന്നിവര്‍ക്കും ഖത്തറില്‍ വെച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര അറബിക് മുനാളറ മത്സരത്തില്‍ ഇന്ത്യയെ പ്രധിനിധീകരിച്ച് പങ്കെടുക്കുന്ന ഹസനവി അഷ്‌റഫ് പന്നിയൂരിനും യാത്രയയപ്പ് നല്‍കി.
സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മഷ്ഹൂര്‍, സയ്യിദ് അലീ ബാഅലവി തങ്ങള്‍, അബ്ദുറഹ്‌മാന്‍ കല്ലായി, കെ എന്‍ മുസ്തഫ, കെ പി അബൂബക്കര്‍ ഹാജി, എന്‍ സി മുഹമ്മദ് ഹാജി, മജീദ് ഹാജി പെരുമ്പ, പി പി മുഹമ്മദ് പുല്ലൂപ്പി, ബഷീര്‍ നദ്‌വി, സി പി അബ്ദുസ്സമദ്, അബ്ദുലത്തീഫ്, ഷമീം കെ ടി, ശംസീര്‍ നാലാം പീടിക എന്നിവര്‍ പങ്കെടുത്തു.