ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് രക്തസാക്ഷിത്വദിനം ആചരിച്ചു


കൊളച്ചേരി :- ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷി ശുഹൈബിന്റെ ആറാം രക്തസാക്ഷിത്വദിനം എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. IYC കൊളച്ചേരി മണ്ഡലം പ്രസിഡന്റ്‌ പ്രവിൻ.പി ചേലേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ INC കൊളച്ചേരി മണ്ഡലം പ്രസിഡന്റ്‌ സുമേഷ് ടി.പി അനുസ്മരണ പ്രഭാഷണം നടത്തി.

രജീഷ് മുണ്ടേരി, കലേഷ് ചേലേരി, റൈജു പെരുമാച്ചേരി, യഹ്യ പള്ളിപ്പറമ്പ്,വേലായുധൻ ചേലേരി,നിതുൽ വിനോദ്,ഷീമ സന്തോഷ്‌, വിദ്യ, എൻ.വി പ്രേമാനന്ദൻ, കാദർ കമ്പിൽ, സാദ്ദിഖ്‌, സിദ്ദിഖ് സി.കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post