പ്ലാസ്റ്റിക് മുക്ത സന്ദേശവുമായി കയരളം നോർത്ത് എ.എൽ.പി സ്കൂൾ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു


കയരളം :- കയരളം നോർത്ത് എ.എൽ.പി സ്കൂൾ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിൽ പ്ലാസ്റ്റിക് മുക്ത സന്ദേശവുമായി വിദ്യാർത്ഥികൾ. അധ്യയന വർഷാരംഭം മുതൽ കുട്ടികൾ ഏറ്റടുത്തുവരുന്ന ക്വിറ്റ് പ്ലാസ്റ്റിക് ക്യാമ്പയിന്റെ ഭാഗമായിരുന്നു ഇത്. ക്യാമ്പ് പൂർണമായി ഹരിതപ്രോട്ടോക്കോളനുസരിച്ച് നടപ്പിലാക്കാനും കുട്ടികൾ മത്സരിച്ചു. പേപ്പർ ബാഗ് നിർമ്മാണ പരിശീലനം കുട്ടികൾക്ക് പ്ലാസ്റ്റിക്കിനെതിരെ ബദൽ ഒരുക്കാനും കരുത്തായി.

 ദ്വിദിന സഹവാസ ക്യാമ്പ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി പ്രശാന്ത്  അധ്യക്ഷനായി. വാർഡ് മെമ്പർ എ.പി സുചിത്ര, മാനേജ്മെന്റ് പ്രതിനിധി പി.കെ ദിനേശൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. എ.ഒ ജീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി മുജീബ് നന്ദിയും പറഞ്ഞു. കൂട്ടുകൂടാം കളിക്കാം, സ്വീറ്റ് ഇംഗ്ലീഷ്, മാജിക് സയൻസ്, പാട്ടുകൂട്ടം, ഈസി മാത്‌, പേപ്പർബാഗ് നിർമ്മാണ പരിശീലനം എന്നീ സെഷനുകൾ നടന്നു. ശിശുക്ഷേമ സമിതി മുൻ വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ, അബ്ദുൾ ജബ്ബാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.പി സനിൽ കുമാർ, അഷറഫ് അലി, അസറുദ്ദീൻ, മുഹമ്മദ് അഷ്ഫാക്ക്, ടി.വി ബിന്ദു, രജിത എന്നിവർ കൈകാര്യം ചെയ്തു. പ്രധാനധ്യാപിക എം.ഗീത, അധ്യാപകരായ കെ.വൈശാഖ്, എം.പി നവ്യ, കെ.ശ്രുതി എന്നിവർ നേതൃത്വം നൽകി.











Previous Post Next Post