അന്യായമായ കോടതി ഫീസ് വർദ്ധനവിനെതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ പ്രതിഷേധിച്ചു


കണ്ണൂർ :- അന്യായമായ കോടതി ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിലെ അഭിഭാഷകർ കണ്ണൂർ കോടതി പരിസരത്ത് വെച്ച് കേരള ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു. തുടർന്ന് പ്രതിഷേധ സംഗമവും നടന്നു. പരിപാടിയിൽ ലോയേഴ്‌സ് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ.വി മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. പരിപാടി കേരള ബാർ കൗൺസിൽ മെമ്പർ അഡ്വ. സി.കെ രത്നാകാരൻ ഉദ്ഘാടനം ചെയ്തു.

അഡ്വ. ഇ.പി ഹംസകുട്ടി, അഡ്വ. ജി.വി പങ്കജാക്ഷൻ, അഡ്വ. പ്രീത ദയാരാജ്,അഡ്വ. ശശീന്ദ്രൻ കൂവക്കൈ,അഡ്വ പി.വി അബ്ദുൽ ഖാദർ, അഡ്വ. ലിഷ ദീപക്, അഡ്വ.പ്രേമൻ മാവില, അഡ്വ. ഷാജു. കെ, അഡ്വ. സജ്ന.സി, അഡ്വ.ജീനഭായ്. എം,അഡ്വ. ബാലകൃഷ്ണൻ എം, അഡ്വ. യു. പി. അനിൽ, അഡ്വ. ജിജോ മാത്യു, അഡ്വ. സജിത്ത് കുമാർ ചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post