ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ; ഭാഗ്യശാലിയെ കണ്ടെത്തി

തി


രുവനന്തപുരം : ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 20 കോടി കിട്ടുന്നത് ആർക്കായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു കേരളം. ഒടുവിൽ ഭാ​ഗ്യശാലിയെ കണ്ടെത്തി. എന്നാൽ തന്നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ്.

പോണ്ടിച്ചേരി സ്വദേശിയായ 33 കാരനെയാണ് ഭാ​ഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ഭാ​ഗ്യശാലി വിളിച്ചതെന്ന് ലോട്ടറി ഏജന്റ് ഷാജഹാൻ പറഞ്ഞു. 'ടിക്കറ്റ് നൽകാനുള്ള സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ ആ​ഗ്രഹിക്കുന്നില്ല.' തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നും വിറ്റുപോയ XC 224091 എന്ന ടിക്കറ്റിനാണ് ഇത്തവണ സമ്മാനമടിച്ചത്. 

Previous Post Next Post