ഗുരുവായൂർ ഉത്സവം ; സഹസ്രകലശച്ചടങ്ങുകൾ ആരംഭിച്ചു


തൃശ്ശൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവമുന്നോടിയായി ചൈതന്യ വർധനയ്ക്ക് എല്ലാ പ്രായശ്ചിത്തങ്ങളോടും കൂടിയ സഹസ്രകലശച്ചടങ്ങുകൾ ആരംഭിച്ചു. ഫെബ്രുവരി 20 നാണ് ആയിരം കലശവും ബ്രഹ്മകലശവും ഗുരുവായൂരപ്പന് അഭിഷേകം. 21-ന് ഉത്സവം കൊടിയേറും. 

ബുധനാഴ്ച രാവിലെ മുളപൂജയാണ്. വൈകുന്നേരം ശ്രീലതകത്തിനു മുൻപിൽ ഹോമാഗ്നി ഉയരും. കലശച്ചടങ്ങുകൾ തുടങ്ങിയതോടെ ദർശന നിയന്ത്രണം തുടങ്ങി. ഭക്തർക്ക് നാലമ്പലത്തിലേക്കുള്ള പ്രവേശനം ഒരു വരിമാത്രമാക്കി. വടക്കേനടയിലൂടെയാണ് പ്രവേശനം. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. മുതിർന്നവർക്കും തദ്ദേശീയവർക്കുമുള്ള പ്രത്യേക വരി ഉണ്ടാകില്ല. മാർച്ച് ഒന്നിന് ഉത്സവം കഴിയുന്നതുവരെ നെയ്‌വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേകദർശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി.

Previous Post Next Post