കണ്ണൂർ :- കണ്ണൂരിൽ ചെരുപ്പ് നന്നാക്കുന്ന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. ഷൈജു (40) വിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 9.40-ന് യോഗശാല റോഡിലാണ് സംഭവം. ചെരി പ്പ നന്നാക്കുന്ന പെട്ടിയുടെ ഫ്ലക്സ് വലിച്ചുകീറിയെന്നാരോപിച്ച് തൊട്ടടുത്ത് ജോലിചെയ്യുന്ന രാജീവൻ കത്തികൊണ്ട് ഷൈജുവിൻ്റെ കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജീവനും പരിക്കേറ്റിട്ടുണ്ട്. ഷൈജുവിൻ്റെ പരാതിയിൽ ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തു.