പാപ്പിനിശ്ശേരി :- മൂന്നുപെറ്റുമ്മാപള്ളി (കാട്ടിലെപ്പള്ളി) മഖാം ഉറൂസ് കോഴിക്കോട് വലിയ ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുൽ ബാഖി അധ്യക്ഷത വഹിച്ചു. .കെ.പി അബ്ദുൽ റഷീദ്, അബ്ദുൽ കരീം ബാഖവി, ശരീഫ് ബാഖവി, ഇ.കെ അഹമ്മദ് ബാഖവി, വി.പി ഷഹീർ, സി.പി റഷീദ്, അബ്ദുൽഖാദർ അസ് അദി, സി.എച്ച് അബ്ദുൽസലാം, എ.പി അബ്ദുൽ ഖാദർ ഹാജി, എം.വി മഹമൂദ് എന്നിവർ സംസാരിച്ചു. രാത്രി ജില്ലാതല മാഷപ്പ് മത്സരവും അബ്ദുൽഖാദർ ഫൈസി തങ്ങൾ പട്ടാമ്പിയുടെ നേതൃത്വത്തിൽ ബുർദ മജ്‌ലിസും നടന്നു.
ഇന്ന് ശനിയാഴ്ച രാത്രി ഏഴിന് സംസ്ഥാന സർഗലയ പ്രതിഭകളുടെ ദഫ് പ്രദർശനം. തുടർന്ന് നവാസ് പാലേരി അവതരിപ്പിക്കുന്ന പാട്ടും പറച്ചിലും. 11-ന് രാത്രി ബുർദ മജ്ലിസിൽ അയ്യൂബ് അസ്അദിയുടെ പ്രഭാഷണം. 12-ന് വൈകീട്ട് ഏഴിന് സമാപനസമ്മേളനം സമസ്ത കേന്ദ്ര മുശാവറ ഖജാൻജി പി.പി ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അസ്ലം തങ്ങൾ അൽ മശ്ഹൂർ തങ്ങൾ അധ്യക്ഷനാകും.