അൽമാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ അഭിമാന നേട്ടവുമായി കണ്ടക്കൈ എ.എൽ.പി സ്കൂൾ


മയ്യിൽ :- കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്‌സ്‌ നടത്തിയ അൽമാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ കണ്ടക്കൈ എ.എൽ.പി സ്കൂളിന് (കൊളാപ്പറമ്പ്) അഭിമാന നേട്ടം. സ്കൂളിലെ 9 വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹരായി. ഫൈസാൻ, ഷഹാൻ, ഷഹബാസ്, നാഇഫ്, ഫിദ, ഫില്‍സ, ശസ്ഫ, ഫൈഹ, സഹ്റ എന്നിവർക്കാണ് സ്കോളർഷിപ്പ് നേട്ടം. സബ്ജില്ലയിൽ ഒന്നാംസ്ഥാനവും ജില്ലയിൽ രണ്ടാംസ്ഥാനവും ലഭിച്ചിട്ടുണ്ട്.

പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് മേളയിലും കണ്ടക്കൈ എ.എൽ.പി സ്കൂൾ (കൊളാപ്പറമ്പ്) ചാമ്പ്യന്മാരായിരുന്നു .

Previous Post Next Post