മയ്യിൽ :- സ്‌കൂളിൽ പോകാനിറങ്ങിയ വിദ്യാർത്ഥികൾക്കുനേരെ കാട്ടുപന്നി പാഞ്ഞടുത്തത് ഭീതിയുളവാക്കി. കാഞ്ഞിരത്തട്ടിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് വായനശാലക്കു സമീപത്താണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെ തായംപൊയിൽ എ.എൽ.പി സ്‌കൂളിലെ ആറ് വിദ്യാർഥികൾ സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നിടത്തേക്കാണ് കാട്ടുപന്നി ഓടിയടുത്തത്. വിദ്യാർഥികൾ ഭയന്നുനിലവിളിച്ച് സമീപത്തെ വീടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ പ്രദേശത്ത് പകൽ കാട്ടുപന്നികൾ ഇറങ്ങി നടക്കുന്നത് പതിവായിരിക്കുകയാണ്