പുതിയതെരു :- 'ഗ്യാന്‍വാപി മസ്ജിദ് : ബാബരി ആവര്‍ത്തിക്കരുത്, ആരാധനാലയ നിയമം നടപ്പിലാക്കുക' എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടത്തുന്ന ജില്ലാ തല പ്രതിഷേധത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. SDPI അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സുനീർ പെയ്ത്തുംകടവ്, വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ് തുടങ്ങിയവർ സംസാരിച്ചു. പുതിയതെരുവില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അബ്ദുല്ല മന്ന, മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഇസ്മായിൽ പൂതപ്പാറ, കമ്മിറ്റി അംഗം ഷാഫി പാപ്പിനിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.