അഡ്വ: അബ്ദുൾ കരീം ചേലേരി നയിക്കുന്ന മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ദേശ രക്ഷായാത്രയ്ക്ക് തിങ്കളാഴ്ച സമാപനമാകും


കണ്ണൂർ :- ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് അഡ്വ.അബ്ദു‌ൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര തിങ്കളാഴ്‌ച കണ്ണൂരിൽ റാലിയോടെ സമാപിക്കും.

ജനുവരി 25ന് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഐതിഹാസിക ചരിത്ര മുറങ്ങുന്ന പയ്യന്നൂരിലെ ഗാന്ധി പാർക്കിൽ നിന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത യാത്ര ജില്ലയിലെ 82 മുനിസിപ്പൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പര്യടനം നടത്തി.യാത്രയ്ക്ക് ജില്ലയിലുടനീളം ആവേശ്വോജ്ജലമായ വരവേൽപ്പാണ് ലഭിച്ചത്.

തിങ്കളാഴ്ച കണ്ണൂർ മണ്ഡലത്തിലെ കുടുക്കി മൊട്ടയിൽ നിന്നും ആരംഭിക്കുന്ന യാത്ര വാരം ടൗൺ, താഴെ ചൊവ്വ, എടക്കാട് മുനമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 3 മണിയോടുകൂടി കണ്ണൂർ പ്രഭാത് തീയേറ്റർ ജംഗ്ഷനിൽ വെച്ച് ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായി ഫോർട്ട് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, അണ്ടർ ബ്രിഡ്ജ്, പഴയ ബസ് സ്റ്റാൻഡ് റോഡ്, കോർപ്പറേഷൻ ഓഫീസിനു മുൻവശത്ത് നിന്ന് റാലി സമാപനവേദിയായ കണ്ണൂർ സ്റ്റേഡിയം കോർണറിൽ എത്തിച്ചേരും. തുടർന്ന് സമാപന സമ്മേളനം മുസ്ലിംലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും.

ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടരി സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കെപിസിസി പ്രസിഡണ്ട്കെ.സുധാകരൻ എം.പി,തമിഴ്‌നാട് സംസ്ഥാന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.എം.എ അബൂബക്കർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ സമാപന സമ്മേളനത്തിൽ പ്രസംഗിക്കും.

അഡ്വ. കെ.എ ലത്തീഫ്, അഡ്വ.എസ്. മുഹമ്മദ്, വി.പി വമ്പൻ, കെ.പി താഹിർ,ഇബ്രാഹിം മുണ്ടേരി, കെ.വി മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.എ തങ്ങൾ, അൻസാരി തില്ലങ്കേരി, സി.കെ മുഹമ്മദ്, അഡ്വ. എം.പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, മുസ്തഫ ചെണ്ടയാട്, എൻ.കെ റഫീഖ് മാസ്റ്റർ, പി.കെ സുബൈർ, ബി.കെ. അഹമ്മദ് എന്നിവർ അംഗങ്ങളായ യാത്രയുടെ വിവിധ മണ്ഡലം തല സമാപന സമ്മേളനങ്ങൾ പി.എം.എ സലാം, അബ്ദുറഹിമാൻ കല്ലായി, പി.കെ അബ്ദുല്ല, അബ്‌ദുറഹിമാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, അഡ്വ. കെ. എൻ. എ. ഖാദർ, ഷാഫി ചാലിയം, അഡ്വ. മനാഫ് അരീക്കോട്, അഡ്വ. വി.കെ. ഫൈസൽ ബാബു, അഡ്വ. ഷിബു ബീരാൻ, പി. ഇസ്‌മയിൽ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. യാത്ര കടന്നുപോയ വഴികളിൽ അംഗങ്ങൾ ജനുവരി 26 ന് പയ്യന്നൂർ ഉളിയത്ത് കടവിൽ വെച്ച് ഭരണഘടനാ പ്രതിജ്ഞയും 30 ന് പേരാവൂർ മണ്ഡലത്തിലെ അടക്കാത്തോട് വെച്ച് രക്തസാക്ഷിത്വ ദിന പ്രതിജ്ഞയുമെടുത്തു.

Previous Post Next Post