കോഴിക്കോട് :- സത്യം സ്വത്വം സമർപ്പണം എന്ന മുദ്രാവാക്യവുമായി എസ്കെഎസ്എസ്എഫ് 35-ാം വാർഷിക സമ്മേളനത്തിന് പ്രൗഢമായ തുടക്കം. പ്രശസ് പണ്ഡിതനും ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി മുൻ വൈസ് പ്രസിഡന്റ് ഡോ.മുഹമ്മദ് അബൂസൈദ് അൽ ആമിർ മഹമൂദ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക സംസ്കൃതിയുടെ വേര് നിലനിൽക്കുന്നത് വിജ്ഞാനത്തിൻ്റെ അടിത്തറയിലാണ്. ഉപകാരപ്രദമായ അറിവിന്റെ കൈമാറ്റം കൊണ്ട് മാത്രമാണ് ആധുനിക സമുദായം നേരിടുന്ന പ്രതിസന്ധികളോടു പ്രതികരിക്കാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പ്രസിഡന്റ്റ് അനീസ് അബ്ബാസി രാജസ്ഥാൻ, അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, നിർ മാൺ മുഹമ്മദലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഇബ്രാഹിം ഫൈസി പേരാൽ, ജി.എം.സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ആഷിഖ് കുഴിപ്പുറം, അലി അക്ബർ മുക്കം എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ത്വലബ വിളംബര റാലി മുതലക്കുളത്തു നിന്നാരംഭിച്ച് സമ്മേളന നഗരിയായ ബീച്ചിലെ മുഖദ്ദസിൽ സമാപിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് ടി.പി.സി.തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്‌തു. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 9നു കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ പി.കെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നാളെ വൈകിട്ട് 5നു കടപ്പുറത്ത് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.