നാറാത്ത് ശ്രീ മല്ലിശ്ശേരി ഉർപ്പഴശ്ശി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 10, 11 തീയ്യതികളിൽ


നാറാത്ത് :- കൊക്കാട്ടേരി പുതിയ വീട് തറവാട് ക്ഷേത്രമായ നാറാത്ത് ശ്രീ മല്ലിശ്ശേരി ഉർപ്പഴശി വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനാഘോഷവും കളിയാട്ടം മഹോത്സവവും ഏപ്രിൽ 10, 11 (ബുധൻ, വ്യാഴം) തീയതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ  നടക്കും.

ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 6.30 മുതൽ ഗണപതി ഹോമം, ഉഷപൂജ, നവകം, ഉച്ചപൂജ, അത്താഴപൂജ തുടർന്ന് രാത്രി 7 മണിക്ക് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ചുകന്നമ്മ ദൈവങ്ങളുടെ വെള്ളാട്ടവും രാത്രി 8 മണിക്ക് പ്രഭാത സദ്യയും ഉണ്ടായിരിക്കും.

ഏപ്രിൽ 11 വ്യാഴാഴ്ച രാവിലെ 4 മണി മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ചോന്നമ്മ ദൈവങ്ങളുടെ തെയ്യക്കോലങ്ങളും ഉണ്ടായിരിക്കും.

Previous Post Next Post