ചേലേരി :- ഈശാനമംഗലം കുഞ്ഞി പുതിയ വീട് കണ്ടകർണ്ണൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് എത്തിയവർക്ക് ചൂടിൽ ആശ്വാസമായി സേവാഭാരതി കൊളച്ചേരിയുടെ ഉപസമിതിയായ മാധവ സേവ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തണ്ണിമത്തൻ വെള്ളം വിതരണം ചെയ്തു.
ക്ഷേത്രം സെക്രട്ടറി സതീശൻ എം.വി ഉദ്ഘാടനം പരിപാടി ചെയ്തു. സേവാകേന്ദ്രം പ്രസിഡണ്ട് സനിൽ ഗോവിന്ദ്, സെക്രട്ടറി ഷമിൽ ഈശാനമംഗലം എന്നിവർ നേതൃത്വം നൽകി.