മലയാള ഭാഷാപോഷണ വേദിയും മയ്യിൽ ചിലമ്പൊലി കലാവിദ്യാലയവും ചേർന്ന് അവധിക്കാലത്ത് 'പൈതൃകം തേടി' വിജ്ഞാന മത്സരം സംഘടിപ്പിക്കുന്നു


കണ്ണൂർ :- മലയാള ഭാഷാപോഷണ വേദിയും മയ്യിൽ ചിലമ്പൊലി കലാവിദ്യാലയവും ചേർന്ന് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി  അവധിക്കാലത്ത് ചരിത്ര പൈതൃകം തേടിയുള്ള വിജ്ഞാന മത്സരം സംഘടിപ്പിക്കുന്നു.

 ഞാൻ, കുടുംബം, നാട്, സമൂഹം, തൊഴിൽ, കൃഷി, ആഘോഷങ്ങൾ, ആചാരങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പ്രധാന സംഭവങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷണത്തിലൂടെ വിവരങ്ങൾ ശേഖരിച്ച് പ്രൊജക്ട് റിപ്പോർട്ടായി സമർപ്പിക്കുകയാണ് വേണ്ടത്. മത്സരത്തിൻ്റെ നിബന്ധനകളും പൂർണ വിവരങ്ങളും വാട്സപ്പിൽ അയച്ചുതരുന്നതാണ്.

മികച്ച ഒന്നും രണ്ടും സ്ഥാനക്കാർക്കും മറ്റ് 5 പ്രൊജക്ടുകൾക്കും ചിരുതൈ അമ്മ- മയ്യിൽ കിളിയളം സ്മാരക ക്യാഷ് അവാർഡും ശില്പവും നൽകും. വായനവാരത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പുരസ്കാരം വിതരണം ചെയ്യും. മെയ് 20നകം ഡയറക്ടർ ,ചിലമ്പൊലി കലാവിദ്യാലയം, പി.ഒ.മയ്യിൽ, കണ്ണൂർ 670 602 എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്,

ഫോൺ: 99475 08930 , 83300 42687

Previous Post Next Post