കണ്ണാടിപ്പറമ്പ് :- നവീകരിച്ച പുല്ലൂപ്പി ജുമാമസ്ജിദ് ഉദ്ഘാടനം മാർച്ച് 10 ഞായറാഴ്ച നടക്കും. കോഴിക്കോട് ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. കെ. പി അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും. നാഈബ് ഖാളി പി.പി ഉമർ മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തും. എ.കെ അബ്ദുൽബാഖി, മുഹമ്മദലി ഫൈസി ഇരിക്കൂർ, അബ്ദുല്ല ഹുദവി ബുസ്താനി തുടങ്ങിയവർ സംസാരിക്കും.
മാർച്ച് 9 ശനിയാഴ്ച രാത്രി 7 മണി മുതൽ 10 മണി വരെ സ്ത്രീകൾക്ക് പള്ളി സന്ദർശനം ഉണ്ടായിരിക്കും.