മുണ്ടേരി :- മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ വാർഷികാഘോഷം നാളെ മാർച്ച് 6 ബുധനാഴ്ച നടക്കും. മുപ്പതു വർഷത്തിലധികം അധ്യാപകരായി സേവനമനുഷ്ഠിച്ച് വിരമിക്കുന്ന റീന ടീച്ചർ, കനകൻ മാസ്റ്റർ എന്നിവർക്കുള്ള
യാത്രയയപ്പ് സമ്മേളനവും അവരോടുള്ള ആദരസമർപണമായി 520 ലധികം കുട്ടികൾ ചേർന്ന് അവതരിപ്പിക്കുന്ന നൃത്തനാട്യരാഗ പരിപാടികളും അരങ്ങേറും.
ഉച്ചയ്ക്ക് 3 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ 5.30ന് സാംസ്കാരിക സമ്മേളനം നടക്കും. അസിസ്റ്റൻ്റ് കളക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വെച്ച് റിട്ടയേർഡ് അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും വിവിധ എൻഡോവ്മെൻറ് വിതരണവും, LSS, USS ,ന്യൂ മാറ്റ്സ്, അൽമാഹിർ, ഉറുദു ടാലൻ്റ് സെർച്ച്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും നടക്കും.
സാംസ്കാരിക സമ്മേളനത്തിനു ശേഷം കുട്ടികൾ, അമ്മമാർ, അധ്യാപകർ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികളും കുട്ടികളുടെ നാടകവും അരങ്ങേറും.
*മുണ്ടേരി സെൻട്രലിൻ്റെ വർണാഭമായ ഈ ആഘോഷരാവിലേക്ക് ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നു.*