തലശ്ശേരിയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് മോഷണം ; 10,000 രൂപയും 4 പവൻ സ്വര്‍ണവും കവര്‍ന്നു


തലശ്ശേരി :- തലശ്ശേരിയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് മോഷണം. പതിനായിരം രൂപയും 4 പവൻ സ്വർണവും മോഷ്ടാവ് കവര്‍ന്നു. തലശേരി കെ ടി പി മുക്ക് സ്വദേശി അസ്‌ഹത്തിന്റെ വീട്ടിൽ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്.

ജനൽക്കമ്പി വളച്ചാണ് പ്രതി പുലര്‍ച്ചെ വീടിനകത്ത് കടന്നത്. ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Previous Post Next Post