തിരുവനന്തപുരം :- തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മൂലം പിഎസ് സി പരീക്ഷകളിൽ മാറ്റം. മേയ് 3ന് നിശ്ചയിച്ചിരുന്ന ആയുർവേദ അസി.പ്രഫസർ പരീക്ഷ റദ്ദാക്കി. പൊലീസ് കോൺസ്‌റ്റബിൾ, വനിതാ കോൺസ്‌റ്റബിൾ തസ്‌തികകളിലേക്ക് മേയ് 11നും 25നും നടത്താനിരുന്ന പരീക്ഷകൾ ജൂണിലേക്ക് മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ഏപ്രിൽ 13ന് നിശ്ചയിച്ചിരുന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷയുടെ ഒന്നാംഘട്ട ഒഎംആർ പരീക്ഷ മേയ് 11 ലേക്കു മാറ്റി .ഏപ്രിൽ 24 ലെ സ്‌റ്റാഫ് നഴ്സ‌് ഒഎംആർ പരീക്ഷ ഏപ്രിൽ 29ന് നടക്കും. ഏപ്രിൽ 25ന് നിശ്ചയിച്ചിരുന്ന ഇലക്ട്രീഷ്യൻ ഒഎംആർ പരീക്ഷ ഏപ്രിൽ 30നും ഏപ്രിൽ 27ലെ ബിരുദതല പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട ഒഎംആർ പരീക്ഷ മേയ് 25നും നടക്കും. വിശദ വിവരങ്ങൾക്ക് പിഎസ്‌സിയുമായി ബന്ധപ്പെടണം