തിരുവനന്തപുരം :- മലബാറിലെ ക്ഷേത്രങ്ങൾക്ക് 10 കോടി 92 ലക്ഷം രൂപ മലബാർ ദേവസ്വം ബോർഡ് അനുവദിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ജീർണോദ്ധാരണ സഹായമായി 634 ക്ഷേത്രങ്ങൾക്കു പണം അനുവദിച്ചത്.
467 പൊതുക്ഷേത്രങ്ങൾ, 138 സ്വകാര്യ ക്ഷേത്രങ്ങൾ, 29 പട്ടിക വിഭാഗങ്ങളുടെ ക്ഷേത്രങ്ങൾ എന്നിവയ്ക്കാണ് പണം അനുവദിച്ചത്.